ഹോം › ഗൾഫ്

ഒരു ഒത്തുതീർപ്പിനും ഇല്ല, മാപ്പ് നൽകില്ലെന്നും തലാലിന്റെ സഹോദരൻ; അനുനയ ചർച്ചകൾ തുടരുന്നു

By MJ Desk · 16 Jul 2025, 10:14 AM

നിമിഷപ്രിയയുടെ മോചനത്തിന് വെല്ലുവിളിയായി തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരൻ. ഒരു ഒത്തുതീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. അതേസമയം കുടുംബത്തിലെ മറ്റ് ചിലർക്ക് നിമിഷപ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടുള്ളവരാണ് ബന്ധുക്കൾക്കിടയിൽ തന്നെ അഭിപ്രായ ഐക്യം രൂപപ്പെടാത്തതിനാൽ ചർച്ചകൾ ഇനിയും തുടരേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. സഹോദരനെ അനുനയിപ്പിക്കാനുള്ള ഊർജിത ശ്രമം തുടരുകയാണ്. അതേസമയം വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. യെമൻ പ്രസിഡന്റും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന വിവരവും കേന്ദ്രം നൽകുന്നുണ്ട് ഇന്നലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച് കോടതി ഉത്തരവിട്ടത്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ വധശിക്ഷ നീട്ടിവെച്ചിരിക്കുന്നു എന്നാണ് വിധി പകർപ്പിൽ പറയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›