നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് തലാലിന്റെ ബന്ധുക്കൾ കോടതിയിൽ
 

 

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യെമനി പൗരൻ തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനയിലെ അപ്പീൽ കോടതിയെയാണ് ഇവർ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ രാജ്യാന്തരതലത്തിൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. 

കേന്ദ്രസർക്കാരും വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയ്യാറാകാതെ വന്നതോടെയാണ് അനുരഞ്ജനശ്രമങ്ങൾ നിർജീവമായത്. നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കൾ ബ്ലഡ് മണി സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമേ ഇനി മോചനം സാധ്യമാകൂ.