ഹോം › ഗൾഫ്

ടീ ടൈം റെസ്റ്റോറന്റ് മാനേജര്‍ ഹൃദയാഘാതത്താല്‍ മരിച്ചു

By News Desk · 13 Dec 2024, 04:23 PM

ദോഹ: ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ ടീ ടൈംമിന്റെ മാനേജര്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഇന്നലെ രാവിലെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം പെരിന്തല്‍മണ്ണയിലെ ഏലംകുളം സ്വദേശി മുഹമ്മദ് ശിബിലി(42) ആണ് മരിച്ചത്. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളുമായി ടീ ടൈംമിനെ ബന്ധിപ്പിച്ച് നിര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനമായിരുന്നു ഷിബിലി വഹിച്ചിരുന്നത്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ടീ ടൈം അധികൃതര്‍ വ്യക്തമാക്കി. പിതാവ്: മുഹമ്മദ് പാലങ്ങോല്‍. മാതാവ്: സുലൈഖ. ഭാര്യ: ഫസീല. മക്കള്‍: ഹന, ഇസാന്‍, അമാല്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Doha

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›