ഹോം › ഗൾഫ്

അധ്യാപകര്‍ക്കും ലഭിക്കും യു എ എയില്‍ ഗോള്‍ഡന്‍ വിസ

By MJ News Desk · 14 Nov 2024, 10:04 PM

റാസല്‍ഖൈമ: മലയാളികളും ഇന്ത്യക്കാരും ഏറെയുള്ള അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാനുള്ള തീരുമാനവുമായി റാസല്‍ഖൈമ. റാസല്‍ഖൈമയുടെ വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം തീരുമാനിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും, വൈസ് പ്രിന്‍സിപ്പല്‍മാരും സ്‌കൂളിന്റെ നിലവാരം ഉയര്‍ത്താന്‍ സംഭാവന നല്‍കിയവരാകണം. വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് നല്‍കിയ സേവനം കൂടി പരിഗണിച്ചാണ് അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുക. യോഗ്യരായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് പുറമേ സര്‍ക്കാര്‍ സ്‌കൂളിലും, സ്വകാര്യ സ്‌കൂളിലും നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ എന്നിവര്‍ക്ക് വിസക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ വകുപ്പിനാണ് അപേക്ഷ നല്‍കേണ്ടത്. യോഗ്യത പരിശോധിച്ച് വകുപ്പ് ഐ.സി.പിയേല്ക്ക് കത്ത് നല്‍കും. അപേക്ഷകര്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും റാസല്‍ഖൈമയിലെ താമസക്കാരായിരിക്കണം. മാസ്റ്റര്‍ ഡിഗ്രിയോ, പി.എച്ച്.ഡിയോ വേണം. ഈ യോഗ്യതക്ക് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന ഇക്വാലന്‍സി സര്‍ട്ടിഫിക്കറ്റ്, സ്‌കൂളിലെ നിയമന ഉത്തരവ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#golden visa#teachers#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›