ഹോം › ഗൾഫ്

ശനി, ഞായര്‍ ദിവസങ്ങളില്‍ താപനില രണ്ടു ഡിഗ്രിവരെ താഴും; മഴക്കും സാധ്യത

By News Desk · 07 Jan 2025, 07:46 PM

അല്‍ഐന്‍: ശൈത്യം ശക്തമായി തുടരുമെന്നും ശനി ഞായര്‍ ദിവസങ്ങളില്‍ താപനില രണ്ടു ഡിഗ്രിവരെ പര്‍വത പ്രദേശങ്ങളില്‍ കുറയാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം. പലയിടങ്ങളിലും മഴയുണ്ടാവും. ചിലയിടങ്ങളില്‍ മിതമായും മറ്റു ചിലയിടങ്ങളില്‍ ശക്തമായതുമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ മര്‍ദത്തിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് താപനില താഴാന്‍ കാരണമാവുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധനായ ഡോ. അഹമ്മദ് ഹബീബ് വ്യക്തമാക്കി. ശൈത്യകാലത്ത് ഇത്തരം മര്‍ദ മാറ്റം സ്വാഭാവികമാണ്. കഴിഞ്ഞ ആഴ്ചയില്‍ താപനില ശരാശരി 24 മുതല്‍ 25ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നെങ്കില്‍ ഇന്നലെയും ഇന്നും ഇത് 28 ഡിഗ്രി സെല്‍ഷ്യസിനും 29 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. താപനിലയില്‍ മാറ്റം വരുത്തുന്നത് വായുവിന്റെ മാറ്റങ്ങളാലാണെന്നും അദ്ദേഹം വിശദീകരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›