ഹോം › ഗൾഫ്

വാഹനാപകടത്തിൽ മരിച്ച ഹരിപ്പാട് സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

By News Desk · 11 Feb 2025, 06:57 PM

കുവൈറ്റ് സിറ്റി: കുവൈറ്റിൽ അപകടത്തിൽ മരിച്ച വീട്ടുജോലിക്കാരിയായ ഹരിപ്പാട് സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വാഹനാപകടത്തിൽ മരിച്ച മുട്ടം കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ രാജി തങ്കപ്പൻ ആചാരി (55)യുടെ മൃതദേഹമാണ് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോവുക. കഴിഞ്ഞ മൂന്നാം തീയതിയാണ് ഇവർ താമസിച്ചിരുന്ന മംഗഫിൽ വെച്ച് അപകടത്തെ തുടർന്ന് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതും സാമ്പത്തികമായ പരാധീനതയും അവശേഷിച്ചതിനാൽ ഇന്ത്യൻ എംബസി ഇടപെട്ടാണ് ഇവയെല്ലാം ശരിപ്പെടുത്തിയത്. ഒഐസിസി കുവൈത്ത് കെയർ മുഖേന കുവൈത്ത് ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടാണ് വിമാന ടിക്കറ്റ് ശരിപ്പെടുത്തിയത്. രാജിയുടെ മൃതദേഹം സഹോദരി പുത്രനായ ശെൽവരാജ് കുവൈത്തിലെ മോർച്ചറിയിൽ എത്തി തിരിച്ചറിഞ്ഞതോടെയാണ് മരിച്ചത് ആരാണെന്ന് ബോധ്യപ്പെട്ടത്. തങ്കപ്പൻ ആചാരി, ശാന്തമ്മ ദമ്പതികളുടെ മകളാണ്. മകൻ: രമേശൻ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›