ഹോം › ഗൾഫ്

റിയാദില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു

By News Desk · 09 Dec 2024, 04:06 PM

റിയാദ്: കഴിഞ്ഞ 28 വര്‍ഷമായി റിയാദില്‍ പ്ലംമ്പറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് പയ്യാമ്പലത്ത് സംസ്‌കരിച്ചു. റിയാദിലെ സുവൈദിയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു ഹൃദയാഘാതത്താല്‍ മരിച്ച എടക്കാട് കുറുവ വായനശാലക്ക് സമീപത്തെ സരോജിനി നിവാസില്‍ സി എച്ച് ഉദയഭാനു ഭരതന്റെ(60) മൃതദേഹമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കോഴിക്കോട്ട് എത്തിച്ച് കണ്ണൂരില്‍ സംസ്‌കരിച്ചത്. റിയാദിലെ ദരയ്യ ആശുപത്രിയില്‍വെച്ചായിരുന്നു മരണം. പരേതനായ സി എച്ച് ഭരതന്റേയും കെ പി സരോജിനിയുടെയും മകനാണ്. ഭാര്യ: ദീപ്തി. സഹോദരങ്ങള്‍: ലതിക, ജയകുമാര്‍, ശാലിനി, മധുസൂദനന്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›