ഹോം › ഗൾഫ്

ദുബൈയില്‍ ഫ്‌ളൈയിങ് ടാക്‌സി സ്റ്റേഷന്റെ നിര്‍മാണം തുടങ്ങി

By News Desk · 12 Nov 2024, 10:53 PM

ദുബൈ: ദുബൈയിലെ ആദ്യ ഫ്‌ളൈയിങ് ടാക്‌സി സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2026ല്‍ ഉദ്ഘാടനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ 42,000 ലാന്റിങ്ങാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഫ്‌ളൈയിങ് സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചതായി വെളിപ്പെടുത്തിയത്. ഫ്‌ളൈയിങ് ടാക്‌സിക്ക് ഇറങ്ങാനുള്ള വെര്‍ട്ടിപോര്‍ട്ട് ദുബൈ ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിനോട് ചേര്‍ന്നാവും സജ്ജമാക്കുക. ഡൗണ്‍ടൗണ്‍, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. വര്‍ഷത്തില്‍ 1.7 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ‘ഫ്‌ളൈയിങ് എയര്‍ ടാക്‌സിക്കുള്ള വെര്‍ട്ടിപോര്‍ട്ട് നിര്‍മാണം ദുബൈ രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഞങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഡൗണ്‍ടൗണ്‍, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. 2026ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കും. വര്‍ഷത്തില്‍ 1.7 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദുബൈയുടെ ഭാവി യാത്രകളെക്കുറിച്ചുള്ള മാതൃകയായി ഇത് മാറും. പുതുമയോടും സുരക്ഷയോടും സുസ്ഥിര വികസനത്തോടുമുള്ള ദുബൈയുടെ ദൃഢമായ പ്രതിബദ്ധതയാണ് പദ്ധതി’ – ശൈഖ് ഹംദാന്‍ എക്‌സില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#construction#Dubai#flying taxi station

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›