ഹോം › ഗൾഫ്

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ അടുത്ത മാസം ആറു മുതല്‍

By News Desk · 14 Nov 2024, 11:57 PM

ദുബൈ: ഡിഎസ്എഫ്(ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍) ഡിസംബര്‍ ആറു മുതല്‍ ജനുവരി 12 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നൃത്തം, ബാന്റുമേളം, സംഗീത കച്ചേരി, ഡ്രോണ്‍ ഷോ, കരിമരുന്നു പ്രയോഗം തുടങ്ങിയവയുമായി ഉദ്ഘാടനം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതിയായ ഡിഎഫ്ആര്‍ഇ(ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ്). എല്ലായിപ്പോഴുമെന്നപോലെ ഇത്തവണയും എത്ര കണ്ടാലും മതിവരാത്ത വിഭവങ്ങളാവും ഡിഎസ്എഫിന്റെ ഭാഗമായി ഒരുക്കുക. സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ ലഭിക്കാനും അവസരമുണ്ടായിരിക്കും. ആഗോള – പ്രാദേശിക ബ്രാന്റുകള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാവുമെന്നതാണ് സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം ഏറെ ആകര്‍ഷകം. ആകര്‍ഷകമായ റീട്ടെയില്‍ ഓഫറുകളും മെഗാ സമ്മാനങ്ങളുമെല്ലാം ഡിഎസ്എഫിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ ഷോപ്പിങ് മാമാങ്കം 38 ദിവസമായിരിക്കും നീണ്ടുനില്‍ക്കുക. ദുബൈയുടെ വിവിധ ഭാഗങ്ങളിലായാണ് വിനോദ പരിപാടികള്‍ അരങ്ങേറുക. നൂതനാശയങ്ങളുടെ മുഖ്യ കേന്ദ്രമാക്കി ദുബൈയെ മാറ്റിയതിന്റെ തെളിവാണ് ഡിഎസ്ഫ് മേളയെന്ന് ഡിഎഫ്ആര്‍ഇ സിഇഒ അഹമ്മദ് അല്‍ ഖാജ വ്യക്തമാക്കി. ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഡിഎസ്എഫ് നടക്കുന്ന 38 ദിവസങ്ങളിലും കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai Shopping Festival

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›