ഹോം › ഗൾഫ്

സല്‍മാന്‍ രാജാവിന്റെ അതിഥികളായ ഉംറ തീര്‍ഥാടകരുടെ ആദ്യ ബാച്ച് മദീനയിലെത്തി

By News Desk · 22 Nov 2024, 12:49 AM

മദീന: സഊദി ഭരണാധികാരിയും ഇരു ഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഉംറ നിര്‍വഹിക്കാന്‍ ക്ഷണിക്കപ്പെട്ടവരുടെ ആദ്യ ബാച്ച് മദീനയിലെത്തി. സഊദി ഇസ്‌ലാമിക് അഫയേഴ്‌സ് കോള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് ഹജ്ജ്, ഉംറ, സന്ദര്‍ശനം എന്നിവക്കായി പ്രത്യേകം ക്ഷണിതാക്കളായി എത്തിയ അതിഥികളെ സ്വീകരിക്കുന്നത്. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് ഇ്‌ന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിലായിരുന്നു അതിഥികളെ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഗംഭീരമായി സ്വീകരിച്ചത്. സ്ത്രീകളും പുരുഷന്മാരുമായ 12 രാജ്യങ്ങളില്‍നിന്നുമുള്ള 250 രാജകീയ അതിഥികളാണ് ആദ്യ ബാച്ചിലുള്ളത്. ഇവരില്‍ പ്രമുഖരായ മുസ്‌ലിം വ്യക്തിത്വങ്ങളുമുണ്ട്. 25 പേര്‍ മലേഷ്യയില്‍നിന്നുള്ളവരാണ്. ഈ വര്‍ഷം സല്‍മാന്‍ രാജാവ് ആയിരം അതിഥികളെയാണ് 66 രാജ്യങ്ങളില്‍നിന്നായി സ്വീകരിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. നാലു ഗ്രൂപ്പുകളായി എത്തുന്ന അതിഥികള്‍ക്ക് രാജാവിന്റെ സ്വന്തം ചെലവില്‍ ഉംറ നിര്‍വഹിക്കാനും പ്രവാചകന്‍ മുഹമ്മദിന്റെ പള്ളി സന്ദര്‍ശിക്കാനുമെല്ലാം അവസരമുണ്ടാവും. അതിഥികളായി എത്തിയവര്‍ തങ്ങള്‍ക്ക് ലഭിച്ച ഗംഭീരമായ സ്വീകരണത്തില്‍ സഊദി സര്‍ക്കാരിന് നന്ദിയറിയിച്ചു. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് മഹത്തായ ഒരു സമ്മാനമാണെന്നും ഇത് ഇസ്‌ലാമിനും മുസ്‌ലിം ലോകത്തിനും സഊദി നല്‍കുന്ന സമാനതകളില്ലാത്ത സേവനമാണെന്നും അവര്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#King Salman#Madinah#Umrah

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›