ഹോം › ഗൾഫ്

കത്താറ പായ്ക്കപ്പല്‍ ഫെസ്റ്റിവല്‍ ഇന്ന് ആരംഭിക്കും

By News Desk · 27 Nov 2024, 02:40 PM

ദോഹ: ഖത്തറിന്റെ പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവലായ കത്താറക്ക് ഇന്ന് തുടക്കമാവും. സമുദ്രയാത്രാ ചരിത്രത്തില്‍ ഖത്തറിന്റെ പാരമ്പര്യവും പൗരാണികതയും വിളിച്ചോതുന്നതാണ് കത്താറ കള്‍ചറല്‍ വില്ലേജില്‍ നടക്കുന്ന 14ാമത് കത്താറ പായ്ക്കപ്പല്‍ ഫെസ്റ്റിവല്‍. ഇന്ത്യ ഉള്‍പ്പെടെ ഈ മേഖലയില്‍ പാരമ്പര്യം അവകാശപ്പെടാനുള്ള ധാരാളം രാജ്യങ്ങള്‍ കത്താറ പായ്ക്കപ്പല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യക്ക് പുറമേ, സഊദി, യുഎഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഇറാഖ്, ഇറാന്‍, ടാന്‍സാനിയ, ഫലസ്തീന്‍ എന്നീ രാജ്യങ്ങളാണ് ഫെസ്റ്റിവലില്‍ പങ്കാളികളാവുന്നത്. ഇന്ന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ ഏഴിനാണ് അവസാനിക്കുക. ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. കത്താറയിലെ ബീച്ചിന്റെ തെക്കുഭാഗത്തായാണ് ഫെസ്റ്റിവല്‍ നടക്കുക. രാജ്യത്തിന്റെ സമുദ്ര പൈതൃകം ബോധ്യപ്പെടുത്തികൊടുക്കുന്ന മീന്‍വല നെയ്ത്ത്, മുത്തുവാരല്‍, പരമ്പരാഗത രീതിയിലുള്ള മീന്‍പിടുത്തം, ചെറുപായ്ക്കപ്പല്‍ നിര്‍മാണം, പനയോലകൊണ്ടുള്ള ഉല്‍പന്ന നിര്‍മാണ പരിശീലനം തുടങ്ങിയ ശില്‍പശാലകളും വിദ്യാഭ്യാസ സെമിനാറുകളും കലാപരിപാടികളുമെല്ലാം കത്താറയില്‍ സമന്വയിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Doha#Paikkapal festival

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›