ഹോം › ഗൾഫ്

ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷം; പലരും ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നു

By News Desk · 11 Dec 2024, 03:04 PM

ദുബൈ: ഗതാഗതക്കുരുക്ക് സൃഷിടിക്കുന്ന മാനസിക സംഘര്‍ഷത്താല്‍ പലരും ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പീക്ക് ട്രാഫിക് സമയങ്ങളില്‍ ഓഫീസിലേക്ക് പോകുന്നത് അത്യന്തം ക്ഷീണിപ്പിക്കുന്ന അനുഭവമായി മാറിയിരിക്കുകയാണ് പലര്‍ക്കും. പെട്ടെന്ന് തീരേണ്ട യാത്ര, പലപ്പോഴും ദൈര്‍ഘ്യമേറിയതായി മാറുന്നു. പ്രത്യേകിച്ചും ഒരു എമിറേറ്റില്‍ താമസിക്കുകയും മറ്റൊന്നില്‍ ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്നവര്‍ക്ക്. ഇത്തരക്കാര്‍ക്ക് യാത്രകള്‍ക്കായി മണിക്കൂറുകള്‍ ആവശ്യമായി വരുന്നത്. ഇതാണ് പലരേയും ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. തങ്ങളുടെ വാഹനങ്ങളില്‍ ചെലവഴിക്കുന്ന നീണ്ട മണിക്കൂറുകള്‍ ദൈനംദിന വേദനയാവുന്നുണ്ട്. ചിലര്‍, അവരുടെ ജോലികള്‍ ഉപേക്ഷിച്ച് സ്വയം ബിസിനസ്സുകള്‍ ആരംഭിക്കാനും അവരുടെ വീടുകളില്‍ അടുത്തുള്ള ജോലി കണ്ടെത്താനും തീരുമാനിച്ചതായാണ് ഇതുമായി ബന്ധപ്പെട്ട് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശാരാ ്‌സുല്‍ത്താന്‍, വിദ്യാഭ്യാസ മേഖലയിലെ മുന്‍ ജീവനക്കാരിയായിരുന്നു. ഇവര്‍ തന്റെ ജോലി രാജിവെക്കാന്‍ നിര്‍ബന്ധിതയായത് നീണ്ട യാത്രയുടെ മാനസിക സംഘര്‍ഷത്താലായിരുന്നു. അഞ്ചും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ അവര്‍ കുട്ടികളെക്കുറിച്ചുള്ള കടുത്ത ആധിയും ജോലി വിടാന്‍ കാരണമാക്കിയിട്ടുണ്ട്. സ്വദേശി വനിതയും ഷാര്‍ജയില്‍ താമസക്കാരിയുമായ ഫാത്തിമ അബ്ദുല്ലയും മറ്റൊരു വനിതയായ നാദിയ അല്‍ മഹ്ദിയുമെല്ലാം തങ്ങളുടെ ജോലി ഉപേക്ഷിച്ചത് ഇതേ കാരണത്താലായിരുന്നു. ഫാത്തിമ ജബല്‍ അലിയിലെ തന്റെ ജോലി ഉപേക്ഷിച്ചു. നാദിയ തന്റെ ഫുള്‍ ടൈം ജോലിയും ഇതേ കാരണത്താല്‍ ഉപേക്ഷിച്ചു. ജോലി ഉപേക്ഷിക്കുന്നവര്‍ വര്‍ധിക്കുന്ന പ്രവണതയാണ് യുഎഇയില്‍ ഇപ്പോള്‍ കണ്ടുവരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Traffic Block#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›