ഹോം › ഗൾഫ്

സഊദിയില്‍ പ്രീമിയം റെസിഡന്‍സി ലഭിച്ചവരുടെ എണ്ണം 1,238 ആയി

By News Desk · 27 Nov 2024, 09:23 AM

റിയാദ്: പ്രീമിയം റെസിഡന്‍സി ലഭിച്ച വിദേശികളായ നിക്ഷേപകരുടെ എണ്ണം 1,238 ആയി ഉയര്‍ന്നതായി സഊദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി. പദ്ധതി പ്രഖ്യാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പാണ് റെസിഡന്‍സി ലഭിച്ചവരുടെ എണ്ണം ഇത്രത്തോളം ഉയര്‍ന്നത്. പ്രീമിയം റെസിഡന്‍സി ലഭിക്കുന്നവരെ രാജ്യം അവരുടെ സ്വന്തം രാജ്യത്തെന്നപോലെയാണ് കരുതുകയെന്നും അല്‍ ഫാലിഹ് പറഞ്ഞു. ഇന്നലെ റിയാദില്‍ നടന്ന വേള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുന്നതിനിടെയാണ് റെസിഡന്‍സി ലഭിച്ചവരുടെ എണ്ണം മന്ത്രി വെളിപ്പെടുത്തിയത്. സഊദി വിഷ്വന്‍ 2030 പ്രഖ്യാപിച്ചതിന് ശേഷം നിക്ഷേപകരുടെ ഒഴുക്ക് മുന്‍കാലത്തേക്കാള്‍ മൂന്നു മടങ്ങായി വര്‍ധിച്ചിട്ടുണ്ട്. ജിഡിപിയില്‍ 70 ശതമാനം വര്‍ധനവാണ് ഇതേ കാലത്ത് ഉണ്ടായിരിക്കുന്നത്. 1.1 ട്രില്ല്യണ്‍ യുഎസ് ഡോളറായാണ് ജിഡിപി വര്‍ധിച്ചത്. ഇതില്‍ പാതിയും എത്തിയിരിക്കുന്നത് എണ്ണേതര വരുമാനമായാണെന്നതാണ് ശ്രദ്ധേയമായ കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#premium residency in Saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›