ഹോം › ഗൾഫ്

തന്നെ വിലക്കിയെന്നത് അടിസ്ഥാനരഹിതമെന്ന് ആടുജീവിതത്തില്‍ അര്‍ബാബ് ആയി അഭിനയിച്ച ഒമാനി താരം

By News Desk · 27 Aug 2024, 06:35 PM

മസ്‌കത്ത്: ബ്ലസി സംവിധാനം ചെയ്ത് പൃഥിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ആടുജീവിതത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തന്നെ സഊദി വിലക്കിയെന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷി. സഊദി പശ്ചാത്തലമാവുന്ന ചിത്രത്തില്‍ അതിക്രൂരനായ മുതലാളി(അര്‍ബാബ്)യുടെ വേഷമായിരുന്നു താലിബ് അവതരിപ്പിച്ചത്. ശക്തമായ കഥാപാത്രത്തെ അതിന്റെ ഒരോ അംശവും ആവശ്യപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ച താലിബിനെതിരേ കഥ സാങ്കല്‍പികമാണെന്നത് മറന്ന് സോഷ്യല്‍ മീഡിയയില്‍ ധാരാളം മോശം കമന്റുകള്‍ സ്ഥാനംപിടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് താരത്തെ സഊദി രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കിയെന്ന രീതിയില്‍ വ്യാപകമായ പ്രചാരം സോഷ്യല്‍മീഡിയകള്‍ അഴിച്ചുവിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന് വിലക്കികൊണ്ടുള്ള യാതൊരു ഉത്തരവും തനിക്ക് ലഭിച്ചിട്ടില്ലെന്നും താന്‍ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നത് വിസ്മരിച്ചാണ് തനിക്കെതിരായ പ്രചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›