ഹോം › ഗൾഫ്

യുഎഇ പ്രസിഡന്റും കുവൈറ്റ് അമീറും ചര്‍ച്ച നടത്തി

By News Desk · 11 Nov 2024, 02:59 PM

കുവൈറ്റ് സിറ്റി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുലരുന്ന ചരിത്രപരമായ ശക്തമായ സൗഹൃദവും വിവിധ മേഖലയിലെ ഇരു രാജ്യങ്ങളുടെയും സഹകരണവും ഇരുവര്‍ക്കും താല്‍പര്യമുള്ള ഇതര വിഷയങ്ങളും ചര്‍ച്ചയായതായി കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. യുഎഇ പ്രസിഡന്റിന്റെ കുവൈറ്റ് സന്ദര്‍ശനത്തിനിടയിലാണ് ഇരു നേതാക്കളും ബയാന്‍ രാജകൊട്ടാരത്തില്‍ ചര്‍ച്ച നടത്തിയത്. എനിക്ക് എന്റെ സഹോദരനായ കുവൈറ്റ് അമീറിനെ കാണുന്നിതില്‍ അതിയായ സന്തോഷമുണ്ട്. ഇരുരാജ്യങ്ങളുടെയും അഭിവൃദ്ധിക്കായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എക്‌സില്‍ കുറിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›