ഹോം › ഗൾഫ്

അബ്ദുൽ റഹീമിന്റെ മോചന ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും

By MJ Desk · 08 Dec 2024, 08:17 AM

സൗദി ബാലൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റിവെക്കുകയായിരുന്നു പബ്ലിക് റൈറ്റ്‌സ് നടപടിക്രമങ്ങൾ അവസാനിച്ചുള്ള അന്തിമവിധിയും മോചന ഉത്തരവുമാണ് കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നേരത്തെ നവംബർ 17നാണ് കോടതി ഹർജി പരിഗണിച്ചതും മാറ്റിവെച്ചതും പൗരന്റെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ വരുന്നതിനാൽ കേസിൽ പ്രോസിക്യൂഷൻ നിലപാടും ശക്തമായിരിക്കും. ഇതുപ്രകാരം വർധിച്ച ശിക്ഷയിലേക്ക് കോടതി പോകുമോയെന്നും കാണേണ്ടതുണ്ട്. അങ്ങനെ വന്നാൽ നിലവിൽ 18 വർഷം ജയിലിൽ കഴിഞ്ഞതിനാൽ ഇനിയും ജയിൽവാസം നീളാൻ സാധ്യതയില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#abdul rahim

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›