ഹോം › ഗൾഫ്

യുഎയില്‍ ജീവിക്കുന്ന എട്ടു വയസുള്ള 75 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈനില്‍ സ്വന്തമായി പേയ്‌മെന്റ് നടത്താന്‍ കഴിയുമെന്ന് പഠനം

By News Desk · 28 Nov 2024, 11:37 PM

ദുബൈ: യുഎഇയില്‍ കഴിയുന്ന എട്ടു വയസുള്ള 75 ശതമാനം കുട്ടികള്‍ക്കും മാതാപിതാക്കളുടെ സഹായമില്ലാതെതന്നെ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താന്‍ സാധിക്കുമെന്ന് പഠനം. 15 വയസുള്ളവര്‍ക്കിടയില്‍ 92 ശതമാനമാണ് ഈ നിരക്ക്. ആഗോള ഡിജിറ്റര്‍ പേയ്‌മെന്റ്‌സ് നല്‍കുന്ന സ്ഥാപനമായ ചെക്കൗട്ട് ഡോട്ട് കോം രാജ്യാന്തര തലത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിവാക്കുന്നത്. ആല്‍ഫ തലമുറയിലുള്ളവരുടെ കണ്‍സ്യൂമര്‍ ബയിങ് സ്വഭാവമാണ് ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താന്‍ കുട്ടികളെ പ്രാപ്തമായിക്കിയിരിക്കുന്നതെന്ന് പഠനം എടുത്തുകാട്ടുന്നു. യുഎഇയിക്കൊപ്പം യുകെ, യുഎസ്, ചൈന എന്നീ രാജ്യങ്ങളിലെ കുട്ടികളിലാണ് പഠനം നടത്തിയത്. ഡിജിറ്റല്‍ സാമ്പത്തിക രംഗത്ത് ജനറേഷന്‍ ആല്‍ഫയിലുള്ള വിഭാഗമാണ് വലിയൊരു പങ്കുവഹിക്കുന്നതെന്ന് ചെക്ക്ഔട്ട് ഡോട്ട്‌കോം ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ റോറി ഒ നെയില്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai Online Payment#online Payment

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›