ഹോം › ഗൾഫ്

യുഎഇയില്‍ ഇന്ന് മഴയുണ്ടാവുമെന്ന് കാലാവസ്ഥ കേന്ദ്രം

By News Desk · 17 Feb 2025, 12:37 PM

അബുദാബി: പൊതുവില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാവും രാജ്യത്ത് അനുഭവപ്പെടുകയെന്നും ചില സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങള്‍, കിഴക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് നേരിയതോതില്‍ മഴയുണ്ടാകുക. മിതമായതോ, നേരിയതോതിലോയുള്ള മഴ നാളെ വരെ തുടരാന്‍ സാധ്യതയുണ്ട്. പൊതുവില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയും അനുഭവപ്പെടുക തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷ ഈര്‍പ്പം കൂടുതലായിരിക്കും. ഉള്‍നാടന്‍ പ്രദേശങ്ങളിലായിരിക്കും ഇത് കൂടുതല്‍ പ്രകടമാവുക. അബുദാബിയില്‍ താപനില 23 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ദുബായില്‍ 28 ഡിഗ്രി സെല്‍ഷ്യസിനും 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. വിവിധ പ്രദേശങ്ങളില്‍ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെയാവും കാറ്റിന്റെ വേഗത. എന്നാല്‍ ചില സമയങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചേക്കാം. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും ചെറിയതോതില്‍ പ്രക്ഷുബ്ധമാമാവാന്‍ ഇടയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›