ഹോം › ഗൾഫ്

യുഎന്നിന്റെ അഭയാര്‍ഥികള്‍ക്കയുള്ള പദ്ധതിക്ക് യുഎഇ രണ്ടു ലക്ഷം ഡോളര്‍ നല്‍കും

By News Desk · 05 Dec 2024, 02:14 PM

അബുദാബി: യുദ്ധം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള യുഎന്നിന്റെ പദ്ധതിയിലേക്ക് രണ്ടു ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കുമെന്ന് യുഎഇ. യുഎന്നിന്റെ 2025ലെ അഭയാര്‍ഥി പരിപാടിയിലേക്കാണ് പണം നല്‍കുകയെന്ന് ഇന്നലെയാണ് യുഎഇ പ്രഖ്യാപിച്ചത്. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള മാനുഷികമായ താല്‍പര്യമാണ് യുഎന്‍ ഹൈ കമ്മിഷന്‍ ഫോര്‍ റെഫ്യൂജീസി(യുഎന്‍എച്ച്‌സിആര്‍)ന് ഫണ്ട് നല്‍കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് യുഎന്നിലേയും മറ്റ് രാജ്യാന്തര സംഘടനകള്‍ക്കുമായുള്ള ജനീവയിലെ യുഎഇയുടെ സ്ഥിരം പ്രതിനിധി ജമാല്‍ അല്‍ മുഷാറഖ് വ്യക്തമാക്കി. എല്ലാവര്‍ക്കും മാന്യതയുള്ള ജീവിതം ലഭ്യമാവണമെന്ന ചിന്തയാണ് യുഎന്‍എച്ച്‌സിആറിന് ഫണ്ട് നല്‍കുന്നതില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#AbuDhabi#UAE#un

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›