ഹോം › ഗൾഫ്

ഇന്നും മഴക്കും മൂടല്‍മഞ്ഞിനും സാധ്യതുള്ളതായി കാലാവസ്ഥാ കേന്ദ്രം

By News Desk · 12 Dec 2024, 11:51 AM

അബുദാബി: യുഎഇയില്‍ ഇന്നും ഇന്നലത്തേതിന് സമാനമായ കാലാവസ്ഥായായിരിക്കും അനുഭവപ്പെടുകയെന്നും മഴയും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കിഴക്കും പടിഞ്ഞാറും മേഖലകളാവും അസ്ഥിരമായ കാലാവസ്ഥക്ക് കൂടുതല്‍ വിധേയമാവുക. പൊതുവില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. ആകാശം നേര്‍ത്ത മേഘങ്ങളാല്‍ ആവരണം ചെയ്ത നിലയിലാവും. കടലിലും സമീപ പ്രദേശങ്ങളിലെ ദ്വീപുകളിലും നേരിയ തോതില്‍ മഴ പെയ്യാം. വെള്ളിയാഴ്ച രാവിലെവരെ അന്തരീക്ഷ ഈര്‍പ്പം അനുഭവപ്പെടും. ഒപ്പം മൂടല്‍മഞ്ഞോ, നേര്‍ത്ത മൂടല്‍മഞ്ഞോ അനുഭവപ്പെടാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഉള്‍നാടന്‍ പ്രദേശങ്ങളിലാവും കാലാവസ്ഥാ മാറ്റം കൂടുതല്‍ ശക്തമായി അനുഭവപ്പെടുക. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍വരെ വേഗം കൈവരിച്ചേക്കാം. വടക്കുനിന്നും തെക്കോട്ടാവും കാറ്റിന്റെ ഗതി. അറബിക്കടലും ഒമാന്‍ കടലും പൊതുവേ ശാന്തമായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›