ഹോം › ഗൾഫ്

നാടക സൗഹൃദം ദോഹയുടെ ‘ഇശലുകളുടെ സുല്‍ത്താന്‍’ 21ന്

By News Desk · 15 Nov 2024, 05:02 PM

ദോഹ: പടുകൂറ്റന്‍ വേദിയില്‍ 160 കലാകാരന്മാര്‍ മാറ്റുരക്കുന്ന നാടക സൗഹൃദം ദോഹയുടെ ‘ഇശലുകളുടെ സുല്‍ത്താന്‍’ നവംബര്‍ 21ന് ദോഹയില്‍ അരങ്ങേറും. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യ ജീവിതം ദൃശ്യവത്കരിച്ച് ദോഹയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദമാണ് 10ാം വാര്‍ഷികത്തിന്റെ ഭാഗമായി വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈറ്റ് ആന്റ് സൗണ്ട് ഷോ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലാണ് അരങ്ങേറുക. പരിപാടിയുടെ രചന ശ്രീജീത്ത് പോയില്‍ക്കാവിന്റേതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ അരങ്ങേറിയ ‘ഇശലുകളുടെ സുല്‍ത്താന്റെ’ മൂന്നാമത്തെ അവതരണമാണ് ദോഹയില്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മജീദ് സിംഫണിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. സഹ സംവിധാനം സിദ്ദീഖ് വടകരയും നിര്‍വഹിക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കുമെങ്കിലും തിരക്ക് കണക്കിലെടുത്ത് പാസ് മൂലം നിയന്ത്രിക്കും. ജിന്നി ഇറങ്ങല്‍, കാളപ്പോര് തുടുങ്ങിയവ ദൃശ്യവത്കരിക്കുന്നത് സദസിന് പുത്തന്‍ അനുഭവമായിരിക്കും സമ്മാനിക്കുക. മോയിന്‍കുട്ടി വൈദ്യരുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടിയില്‍ മാപ്പിള കാലാരൂപങ്ങളായ കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട് തുടങ്ങിയവയും സംയോജിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. നാടക സൗഹൃദം ദോഹയുടെ പ്രസിഡന്റ് മജീദ് സിംഫണി, സിംഫണി മാനേജര്‍ അനസ് മജീദ്, അന്‍വര്‍ ബാബു, ബാവ വടകര, സിദ്ദിഖ് വടകര, റഫീഖ് മേച്ചേരി, ഗഫൂര്‍ കാലിക്കറ്റ് പങ്കെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Drama

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›