ഹോം › ഗൾഫ്

കുവൈറ്റ് അമീറിന്റെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിച്ച മൂന്നു പേര്‍ക്ക് തടവ്

By News Desk · 12 Nov 2024, 09:13 AM

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീറിന്റെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിക്കുകയും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ മൂന്നു പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലാണ് കുറ്റക്കാര്‍ക്കെതിരേ കുവൈറ്റ് ക്രിമിനല്‍ കോടതി മൂന്നു വര്‍ഷവും രണ്ട് വര്‍ഷവും വീതം ശിക്ഷ വിധിച്ചത്. അതോടൊപ്പം കുറ്റക്കാര്‍ക്ക് ജയിലില്‍ കഠിന തൊഴില്‍ നല്‍കണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമീറുമായി ബന്ധപ്പെട്ട രഹസ്യരേഖകളെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് ഒരു കേസില്‍ രണ്ട് പ്രതികളെ കോടതി ശിക്ഷിച്ചത്. രണ്ടാമത്തെ കേസില്‍, അമീറിന്റെ അധികാരത്തില്‍ ഇടപെട്ടതിനും എക്‌സ് പോസ്റ്റുകള്‍ വഴി അമീറിനെ അപകീര്‍ത്തിപ്പെടുത്തിയതിനും മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് അവസരമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു കേസില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലെ ജഡ്ജിയെ അപമാനിച്ചതിന് അല്‍ അറബിക് ക്ലബ്ബ് പ്രസിഡന്റ് അലോദല്‍ അസീസ് അഷൂറിന് കുവൈറ്റ് അപ്പീല്‍ കോടതി മൂന്ന് മാസം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›