ഹോം › ഗൾഫ്

അറബ് ഇസ്‌ലാമിക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് റിയാദിലെത്തി

By News Desk · 12 Nov 2024, 08:11 AM

റിയാദ്: സഊദി ആതിഥേയത്വം വഹിക്കുന്ന അറബ് ഇസ്‌ലാമിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ റിയാദിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പ്രത്യേക പ്രതിനിധിയായാണ് ശൈഖ് മന്‍സൂര്‍ യുഎഇ പ്രതിനിധി സംഘവുമായി സഊദി തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്‌യാന്‍ അല്‍ നഹ്‌യാന്‍, എനര്‍ജി ആന്റ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മന്ത്രി സുഹൈല്‍ബിന്‍ മഹ്മൂദ് ഫരജ് അല്‍ മസ്‌റൂഇ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, നീതിന്യായ മന്ത്രി അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമി, കേന്ദ്ര സഹമന്ത്രി ഖലീഫ ഷഹീന്‍ അല്‍ മരാര്‍ എന്നിവരും സംഘത്തിലുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›