ഹോം › ഗൾഫ്

അല്‍ ബഹയില്‍ വെള്ളച്ചാട്ടം തേടി സന്ദര്‍ശ പ്രവാഹം

By News Desk · 27 Jan 2025, 08:51 PM

അല്‍ അബഹ: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കാറ്റും മഴയും സംഭവിച്ചതിന്റെ തുടര്‍ച്ചയായി അല്‍ ബഹയില്‍ രൂപപ്പെട്ട വെള്ളച്ചാട്ടം കാണാന്‍ വന്‍ സന്ദര്‍ശക പ്രവാഹം. മഴയില്‍ പര്‍വതങ്ങളുടെ മുകളില്‍ പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളച്ചാട്ടം തേടിയാണ് ആളുകള്‍ കൂട്ടമായി എത്തുന്നത്. ഇക്കാലത്ത് ഇതുവഴി മലകളും കുന്നുകളും കണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹര കാഴ്ചയും ആസ്വദിച്ച് സഞ്ചരിക്കുന്നത് ഏറെ ആസ്വാദ്യകരമായ കാര്യമാണ്. നിലിവില്‍ ഇവിടെ പലയിത്തും സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പരമാവധി താപനില 20 ഡിഗ്രി സെല്‍ഷ്യസാണ്. അല്‍ ഹുജ്‌റ, അല്‍ മഖ്‌വ, അല്‍ സ്‌നാദ്, ഖില്‍വ, ഗാമിദ് തുടങ്ങിയ ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും സുഖകമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. ഇവിടുത്തെ ഗവലര്‍ണറേറ്റുകളും നഗരസഭകളും സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതും ആളുകളെ ഇവിടം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›