ഹോം › ഗൾഫ്

ഗാതഗതക്കുരുക്ക്; സര്‍ക്കാര്‍/സ്വകാര്യ മേഖലകളില്‍ ഓഫീസ് സമയം മാറിയേക്കും: വര്‍ക്ക് ഫ്രം ഹോം രീതിയും നടപ്പാക്കിയേക്കും

By News Desk · 14 Nov 2024, 12:44 AM

ദുബൈ: എമിറേറ്റ് അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള ശ്രമങ്ങളുമായി ദുബൈ അധികൃതര്‍. രാവിലെയും വൈകീട്ടും ഓഫീസ് സമയത്തിനു മുമ്പും ശേഷവുമുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ എമിറേറ്റിലെ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി സമയത്തില്‍ മാറ്റങ്ങള്‍ വരുത്താനും വര്‍ക്ക് ഫ്രം ഹോം രീതി വ്യാപിപ്പിക്കാനും പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. ജീവനക്കാരില്‍ ശരാശരി 20 ശതമാനം പേരെങ്കിലും വര്‍ക്ക് ഫ്രം ഹോംപോലുള്ള വിദൂരമായി ജോലി ചെയ്യുന്ന രീതി അവലംബിക്കുകയാണെങ്കില്‍, ശൈഖ് സായിദ് റോഡിലെ ഗതാഗതം 9.8 ശതമാനവും അല്‍ ഖൈല്‍ റോഡില്‍ 8.4 ശതമാനവും കുറയും. ഫ്ളെക്സിബിള്‍ ജോലി സമയംകൊണ്ട് മാത്രം ശൈഖ് സായിദ് റോഡില്‍ 5.7 ശതമാനവും അല്‍ ഖൈല്‍ റോഡില്‍ 5 ശതമാനവും ട്രാഫിക് കുറയ്ക്കാനാകുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ദുബൈ അധികൃതര്‍ നടത്തിയ പഠനങ്ങളില്‍നിന്നും വ്യക്തമായിരിക്കുന്നത്. എമിറേറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതുമേഖലാ- സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ ഈ രീതികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. രണ്ടു മണിക്കൂര്‍ ഇടവേളയില്‍ സമയം തുടങ്ങുന്നത് ക്രമീകരിക്കുകയും റിമോട്ട് വര്‍ക്ക് രീതിയിലേക്ക് ഭാഗികമായി ഓഫീസ് സമയം മാറ്റുകയും ചെയ്യുന്നതിലൂടെ ദുബൈയിലുടനീളമുള്ള പ്രഭാത യാത്രാസമയം 30 ശതമാനം കുറയ്ക്കുമെന്നാണ് സര്‍വേയില്‍നിന്നും വ്യക്തമായിരിക്കുന്നത്. അധികൃതര്‍ ഇക്കാര്യത്തില്‍ സ്ഥാപനങ്ങളോട് അഭ്യര്‍ഥന നടത്തിയ സ്ഥിതിക്ക് അധികം വൈകാതെ തന്നെ സമയമാറ്റം നടപ്പാവുമെന്നാണ് കരുതുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›