യു എ ഇയും ഖത്തറും തമ്മിലുള്ള യാത്ര, വ്യാപാര ബന്ധം ഒരാഴ്ചയ്ക്കുള്ളിൽ പുനഃസ്ഥാപിക്കും

ദുബായ്: യുഎഇയും ഖത്തറും തമ്മിലുള്ള യാത്ര, വ്യാപാര ബന്ധം ഒരാഴ്ചയ്ക്കുള്ളിൽ പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹ മന്ത്രി ഡോ.അൻവർ ഗർഗാഷ് പറഞ്ഞു. ഇതിനിടെ, യുഎഇക്കെതിരെ ഖത്തൽ നൽകിയ
 

ദുബായ്: യുഎഇയും ഖത്തറും തമ്മിലുള്ള യാത്ര, വ്യാപാര ബന്ധം ഒരാഴ്ചയ്ക്കുള്ളിൽ പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹ മന്ത്രി ഡോ.അൻവർ ഗർഗാഷ് പറഞ്ഞു. ഇതിനിടെ, യുഎഇക്കെതിരെ ഖത്തൽ നൽകിയ കേസുകൾ പിൻവലിച്ചു. ജിസിസി രാഷ്ട്രങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസം ഉഭയകക്ഷിബന്ധം പുനഃസ്ഥാപിച്ചതിനെ തുടർന്നാണിതെന്ന് അദ്ദേഹം വെർച്വലായി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിൽ അനുരഞ്ജനത്തിലേർപ്പെട്ടതിനെ തുടർന്ന് സ്വാഭാവികമായും കേസുകളും ഒഴിവാക്കപ്പെടും. ജിസിസി രാഷ്ട്രങ്ങൾ തമ്മില്‍ ബന്ധം വൈകാതെ പൂർണമായും പുനഃസ്ഥാപിക്കപ്പെടുമെന്നും മന്ത്രി പ്രത്യാശിച്ചു.