യു എ ഇയുടെ ചൊവ്വാ പര്യവേക്ഷണ വിക്ഷേപണം വെള്ളിയാഴ്ചത്തേക്ക് മാറ്റി

അബുദബി: പ്രതികൂല കാലാവസ്ഥ കാരണം യു എ ഇയുടെ ചൊവ്വാ പര്യവേക്ഷണത്തിനുള്ള പേടകത്തിന്റെ വിക്ഷേപണം രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചു. ഇന്ന് പുലര്ച്ചെ ആയിരുന്നു ആദ്യം യു എ
 

അബുദബി: പ്രതികൂല കാലാവസ്ഥ കാരണം യു എ ഇയുടെ ചൊവ്വാ പര്യവേക്ഷണത്തിനുള്ള പേടകത്തിന്റെ വിക്ഷേപണം രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ആദ്യം യു എ ഇയുടെ ഹോപ് എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇത് വെള്ളിയാഴ്ച പുലര്‍ച്ചെ 12.43ലേക്ക് മാറ്റി.

ജപ്പാനിലെ ടാനിഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം ഉയര്‍ന്നുപൊങ്ങുക. വിക്ഷേപണത്തിന്റെ അഞ്ച് മണിക്കൂര്‍ മുമ്പും പറന്നുപൊങ്ങുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പും സമഗ്ര വിശകലനമുണ്ടാകും.

റോക്കറ്റുകളുടെ സുരക്ഷിതമായ വിക്ഷേപണത്തിന് കാലാവസ്ഥ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജപ്പാന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ജൂലൈ നാലു മുതല്‍ ജപ്പാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. പ്രതികൂല കാലാവസ്ഥ കാരണം ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹങ്ങളുടെ വിക്ഷേപണം വൈകല്‍ സാധാരണയാണ്. നാസ ഇത്തരത്തില്‍ മൂന്നു തവണ മാറ്റിവെച്ചിരുന്നു.