ഹോം › ഗൾഫ്

രണ്ടു സ്വദേശികള്‍ ദക്ഷിണ ധ്രുവത്തില്‍ കാലുകുത്തി

By News Desk · 07 Jan 2025, 06:37 PM

അബുദാബി: രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിക്കൊണ്ട് രണ്ട് സ്വദേശി യുവാക്കള്‍ ദക്ഷിണധ്രുവത്തില്‍ കാലുകുത്തി. കാലാവസ്ഥാ മാറ്റങ്ങളിലും ഭൂകമ്പ നിരീക്ഷണത്തിലും വിദഗ്ധരായവരാണ് അന്റാര്‍ട്ടിക്കന്‍ പര്യടനത്തിന്റെ ഭാഗമായി കടുത്ത പരിശീലനങ്ങള്‍ക്കും തയാറെടുപ്പുകള്‍ക്കും ശേഷം ദക്ഷിണധ്രവുത്തില്‍ എത്തിച്ചേര്‍ന്നത്. പര്യവേക്ഷണത്തിന്റെ ഭാഗമായി കാലാവസ്ഥാ മാറ്റങ്ങള്‍ മനസിലാക്കാനും ഭൂകമ്പ സാധ്യത അളക്കാനുമായി ഇവിടെ രണ്ട് നിരീക്ഷണ സ്‌റ്റേഷനുകളും സംഘം സജ്ജമാക്കിയിട്ടുണ്ട്. ഈ മേഖലയിലെ കാലാവസ്ഥാ മാറ്റങ്ങളും പരിസ്ഥിതിയെയും അടുത്തറിയാന്‍ കൂടി ലക്ഷ്യമിട്ടാണ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് പഠിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ദക്ഷിണധ്രുവ പര്യവേക്ഷണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›