ഹോം › ഗൾഫ്

യമന്‍ ആക്രമണത്തില്‍ രണ്ട് സഊദി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

By News Desk · 14 Nov 2024, 02:18 PM

റിയാദ്: സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയിലെ രണ്ട് പട്ടാളക്കാര്‍ യമന്‍ പട്ടാളക്കാരുടെ പതിയിരുന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സഊദിയിലെ മധ്യ മേഖലാ നഗരമായ സെയൂനില്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സഊദി പട്ടാളത്തിലെ ഒരു കമ്മിഷന്‍ഡ് ഓഫിസറും നോണ്‍ കമ്മിഷന്‍ഡ് ഓഫിസറുമാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സഊദി പട്ടാളക്കാര്‍ കഴിഞ്ഞിരുന്ന ക്യാമ്പിന് നേരെ യമനി പട്ടാളക്കാര്‍ നടത്തിയ പതിയിരുന്നുള്ള ആക്രമണത്തിലാണ് മരണം സംഭവിച്ചത്. പട്ടാളത്തെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഞ്ചനാപരവും ഭീരുത്വവുമാണെന്ന് സഊദി സേനാ വക്താവ് തുര്‍കി അല്‍ മല്‍ക്കി അഭിപ്രായപ്പെട്ടു. പ്രാദേശിക സൈന്യത്തിന് തീവ്രവാദത്തെയും കള്ളക്കടത്തിനേയും നേരിടാന്‍ പരിശീലനം നേടാന്‍ സഹായിച്ചിരുന്ന സഊദി പട്ടാള ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സഊദി സ്റ്റേറ്റ് മീഡിയക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ അല്‍ മല്‍ക്കി വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#killed#Saudi soldiers#Yemen attack

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›