ഹോം › ഗൾഫ്

യുഎഇ പൊതുമാപ്പ് ഇനിയും നീട്ടില്ലെന്ന് അധികൃതര്‍

By News Desk · 16 Dec 2024, 08:45 PM

അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കുമെന്നും യാതൊരു കാരണവശാലും സമയം ദീര്‍ഘിപ്പിക്കില്ലെന്നും യുഎഇ അറിയിച്ചു. ആളുകളുടെ അഭ്യര്‍ഥന മാനിച്ച് അവസരം കൂടുതല്‍ പേര്‍ക്്ക പ്രയോജനപ്പെടാന്‍ ലക്ഷ്യമിട്ട് നേരത്തെ പൊതുമാപ്പ് കാലവധി നീട്ടി നല്‍കുകയായിരുന്നു. രണ്ടാഴ്ചയോളം ഇനിയും ബാക്കിയുള്ളതിനാല്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ കഴിയുന്നതും വേഗം നടപടി സ്വീകരിക്കണമെന്നും കാലാവധി അവസാനിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാവിധികള്‍ നിയമലംഘകര്‍ അനുഭവിക്കേണ്ടിവരുമെന്നും താമസ-കുടിയേറ്റ വിഭാഗം(ജിഡിആര്‍എഫ്എ) മേധാവി ജനറല്‍ മുഹമ്മദ് അഹമദ് അല്‍ മര്‍റി വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്നുള്ളവര്‍ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങുകയോ, രേഖകള്‍ ശരിയാക്കി യുഎഇയിലെ താമസം നിയമവിധേയമാക്കി മാറ്റുകയോ ചെയ്തതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#The President of the UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›