ഹോം › ഗൾഫ്

ഗാസ വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതംചെയ്ത് യുഎഇ, ഈജിപ്ത് പ്രസിഡന്റുമാര്‍

By News Desk · 18 Jan 2025, 11:21 AM

അബുദാബി: ഗാസയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ഹമാസ് ഇസ്രായേല്‍ വെടിനിര്‍ത്തലിനെ സ്വാഗതംചെയ്ത് യുഎഇ-ഈജിപ്ത് പ്രസിഡന്റുമാര്‍. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുമാണ് വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്തിരിക്കുന്നത്. ഇരുവരും തമ്മില്‍ അബുദാബിയില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് കാരാറിനെ സ്വാഗതംചെയ്യുന്നതായി അറിയിച്ചത്. ഗാസയിലേക്ക് മാനുഷികമായ സഹായം ആവശ്യമായ രീതിയില്‍ എത്തുന്നത് ഉറപ്പാക്കണമെന്നും ഇരു രാജ്യമെന്ന ദീര്‍ഘകാല സമാധാന പദ്ധതി നടപ്പാക്കപ്പെടണമെന്നും ഇരുവരും ഊന്നിപ്പറഞ്ഞു. അതേസമയം തങ്ങളുടെ സുരക്ഷാ ക്യാബിനറ്റ് ചേര്‍ന്ന 42 ദിവസം നീളുന്ന വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കിയതായി ഇസ്രായേലി വക്താവ് വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›