യു എ ഇയില്‍ അണുനശീകരണ സമയം മാറ്റി

അബുദബി: യു എ ഇയില് റമസാനിലെ ദേശീയ അണുനശീകരണ പദ്ധതിയുടെ സമയം മാറ്റി. പ്രവാസികള്ക്കും പൗരന്മാര്ക്കും റമസാനില് കൂടുതല് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. റമസാനില് രാത്രി പത്ത്
 

അബുദബി: യു എ ഇയില്‍ റമസാനിലെ ദേശീയ അണുനശീകരണ പദ്ധതിയുടെ സമയം മാറ്റി. പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും റമസാനില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. റമസാനില്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയായിരിക്കും അണുനശീകരണ പ്രക്രിയ. നേരത്തെ പ്രഖ്യാപിച്ചത് രാത്രി എട്ട് മുതല്‍ എന്നായിരുന്നു. ഈ സമയങ്ങളില്‍ അവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.

അണുനശീകരണ പ്രവൃത്തിക്കിടയിലും ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കും. കോഓപറേറ്റീവ് സൊസൈറ്റികളും ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. മാംസം, പഴം- പച്ചക്കറി, റോസ്റ്റ്, മില്‍, മത്സ്യം, കോഫി, ടീ, നട്ട്‌സ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കാം. അതേസമയം, എല്ലാ കടകളും കോവിഡ് പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 30 ശതമാനം പേരെയേ ഒരേസമയം ഷോപ്പിംഗിന് അനുവദിക്കാവൂ. രണ്ട് മീറ്ററില്‍ കുറയാത്ത അകലവും പാലിക്കണം.