ഹോം › ഗൾഫ്

യുഎഇ ഗോൾഡൺ വിസ: മിനിമം ശമ്പളം 30,000 ദിർഹം വേണം

By Admin Desk · 15 Aug 2024, 05:04 PM

അബുദാബി: പ്രൊഫഷണലുകൾക്കുള്ള ഗോൾഡൺ വിസക്ക് മിനിമം ശമ്പളം 30,000 ദിർഹം വേണമെന്ന് അധികൃതർ. അലവൻസുകൾ കണക്കാകാതെ മിനിമം ബേസിക് സാലറി 30,000 വേണമെന്ന് അധികാരികൾ അറിയിച്ചതായി വിസക്കായ് അപേക്ഷിച്ച് വിസ അപേക്ഷ നിരസിക്കപ്പെട്ടവരും ഈ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെട്ടു. ഗോൾഡൻ വിസക്കുള്ള ശമ്പള പരിധിയിൽ മാറ്റമുള്ളതണ്ടായി ദുബൈയിലെ ഇമിഗ്രേഷൻ സർവിസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ ഫ്രഗോമെനിന്റെ സീനിയർ മാനേജർ നഫീസതു മോജിദി വ്യക്തമാക്കി. മുൻപ് സയന്റിസ്റ്റ് ആന്റ് സ്പെഷലിസ്റ്റ് വിഭാഗത്തിൽ മിനിമം ശമ്പളം അലവൻസുകളായ എച്ച്ആർഎ, ട്രാൻസ്പോർട്ട് ഉൾപ്പെടെ 30,000 ദിർഹം മതിയായിരുന്നു. എന്നാൽ ഇപ്പോൾ ബേസിക് സാലറിതന്നെ 30,000 വേണമെന്ന് നിഷ്‌കർഷിക്കുന്നതായും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്, കസ്റ്റംസ് ആന്റ് പോർട്ട്സും ഇക്കാര്യം ശരിയാണെന്ന് വ്യക്തമാക്കിയിട്ടുള്ളതായും അവർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›