യു.എ.ഇയിലെ കൊവിഡ് വ്യാപനം; സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജർനില 30 ശതമാനമായി കുറച്ചു

അബുദാബി: അബുദാബിയില് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്നില 30 ശതമാനമായി കുറയ്ക്കുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ് പുതിയ തീരുമാനമെന്ന്
 

അബുദാബി: അബുദാബിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍നില 30 ശതമാനമായി കുറയ്ക്കുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി സ്ഥലത്തെ ഹാജര്‍നില 30 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ സഹായ വകുപ്പാണ് അംഗീകാരം നല്‍കിയത്. ജോലി സ്ഥലത്തിന് പുറത്തുനിന്ന് ചെയ്യാന്‍ കഴിയുന്ന എല്ലാ ജോലികള്‍ക്കും വിദൂര ജോലി ചെയ്യുന്നതിന് അംഗീകാരം നല്‍കി.

ഇതില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള ജീവനക്കാരും വിട്ടുമാറാത്ത രോഗങ്ങള്‍, ദുര്‍ബലമായ പ്രതിരോധശേഷി എന്നിവര്‍ക്ക് വീട്ടിലിരുന്ന് ഇനി ജോലി ചെയ്യാം. ഇതുവരെ കൊവിഡ് വാക്‌സിന്‍ എടുക്കാത്ത എല്ലാ ജീവനക്കാരും ഓരോ ആഴ്ചയിലും നിര്‍ബന്ധിത പി.സി.ആര്‍ പരിശോധന നടത്തണം.

വാക്സിന്‍ ക്ലിനിക്കല്‍ ട്രയലുകളിലെ സന്നദ്ധ പ്രവര്‍ത്തകരെയും അല്‍ഹോസ്ന്‍ ആപ്ലിക്കേഷനില്‍ സജീവ ഐക്കണുകള്‍ ഉള്ള ദേശീയ വാക്സിനേഷന്‍ പ്രോഗ്രാമുകളുടെ ഭാഗമായി വാക്സിനേഷന്‍ നല്‍കിയവരെയും പ്രതിവാര പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.