ഹോം › ഗൾഫ്

ഡിജിറ്റല്‍ പേയ്‌മെന്റിന് ജയ്‌വാന്‍ എന്ന സ്വന്തം കാര്‍ഡുമായി യുഎഇ

By News Desk · 28 Feb 2025, 01:54 PM

അബുദാബി: ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ വിസ, മാസ്റ്റര്‍കാഡ് എന്നിവക്ക് ബദലായി ഉപയോഗിക്കാവുന്ന ജെയ്‌വാന്‍ എന്ന സ്വന്തം ഡിജിറ്റല്‍ കാര്‍ഡ് പുറത്തിറക്കി യുഎഇ. സെന്‍ട്രല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പെയ്‌മെന്റ്‌സ്(എഇപി) ആണ് ആദ്യ ആഭ്യന്തര കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ റൂപേ കാര്‍ഡ് മാതൃകയിലുള്ളതാണ് ജെയ്‌വാന്‍ കാര്‍ഡ്. ആഭ്യന്തര ഉപയോഗത്തിനൊപ്പം രാജ്യാന്തര തലത്തിലും ഈ കാര്‍ഡ് ഉപയോഗിക്കാനാവുമെന്നതാണ് ഏറ്റവും വലിയ നേട്ടം. യുഎഇയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് ഓപ്ഷനുകള്‍ വിപുലീകരിക്കാനുള്ള പ്രയത്‌നത്തിന്റെ ഭാഗമാണ് പുതിയ കാര്‍ഡ്. ബിസിനസുകാര്‍ക്കും വ്യക്തികള്‍ക്കുമെല്ലാം സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പെയ്‌മെന്റ് ഓപ്ഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് അസിസ്റ്റന്റ് ഗവര്‍ണറും എഇപി ചെയര്‍മാനുമായ സൈഫ് ഹുമൈദ് അല്‍ ദാഹിരി പറഞ്ഞു. ജെയ്‌വാന്‍ കാര്‍ഡില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ എന്നിവ ലഭ്യമാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് മാത്രമല്ല എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനും പോയിന്റ് ഓഫ് സെയില്‍(പിഒഎസ്) എന്നിവര്‍ക്കുമെല്ലാം ജെയ്‌വാന്‍ കാര്‍ഡ് ഉപയോഗിക്കാനാവും. മോണോ ബാഡ്ജ്, കോ ബാഡ്ജ് എന്നീ രണ്ടിനും കാര്‍ഡുകളാണ് ലഭിക്കുക. ജിസിസി രാജ്യങ്ങളിലും തെരഞ്ഞെടുത്ത വിദേശരാജ്യങ്ങളിലും കാര്‍ഡ് ഉപയോഗിക്കാനാവും. മോണോ ബാഡ്ജ് കാര്‍ഡ് പ്രാദേശികമായും രാജ്യാന്തരതലത്തിലും പൊതുവായി ഉപയോഗിക്കാനാവുന്നതാണ്. എന്നാല്‍ കോ ബാഡ്ജ് കാര്‍ഡ് ആകട്ടെ മാസ്റ്റര്‍ കാര്‍ഡ,് വീസ, യൂണിയന്‍ പേ, ഡിസ്‌കവര്‍ തുടങ്ങിയ രാജ്യാന്തര പെയ്‌മെന്റ് നെറ്റ്വര്‍ക്ക് സഹകരിച്ചാണ് പ്രവര്‍ത്തിക്കുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Jaywan#Jaywan Card

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›