ഹോം › ഗൾഫ്

യുഎഇ ദേശീയ ദിനം ഇനി ‘ഈദ് അല്‍ ഇത്തിഹാദ്

By News Desk · 14 Nov 2024, 12:49 AM

അബുദാബി: യുഎഇയുടെ ഏറ്റവും വലിയ ദേശീയാഘോഷങ്ങളില്‍ ഒന്നായ നാഷ്ല്‍ ഡേ ഇനി അറിയപ്പെടുക ഈദ് അല്‍ ഇത്തിഹാദ് എന്നായിരിക്കുമെന്ന് ഇതിനായുള്ള സംഘാടക സമിതി അറിയിച്ചു. നാഷണല്‍ ഡേയുടെ ഔദ്യോഗിക നാമം ‘ഈദ് അല്‍ ഇത്തിഹാദ്’ എന്നായിരിക്കുമെന്നാണ്് അറിയിച്ചിരിക്കുന്നത്. ഏഴ് എമിറേറ്റുകളുടെ ഏകീകരണം ആഘോഷിക്കുന്ന ഈ ചരിത്ര നിമിഷത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി 53-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ സംഘാടക സമിതിയുടെ സ്ട്രാറ്റജിക് ആന്‍ഡ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടര്‍ ഈസ അല്‍ സുബൗസി പറഞ്ഞു. ഈ തീം രാജ്യത്തിന്റെ ‘സ്വത്വം, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിനാണ് ഉത്സവച്ഛായയില്‍ ദേശീയദിനം ആഘോഷിക്കാറ്. പുതിയ പേര് ‘യൂണിയന്‍’ അഥവാ ഇത്തിഹാദ് എന്ന പ്രമേയത്തെ ഊന്നിപ്പറയുകയും 1971 ഡിസംബര്‍ രണ്ടിലെ എമിറേറ്റ്‌സുകളുടെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തിന്റെ പ്രധാന കേന്ദ്രം വ്യക്തമായിട്ടില്ലെങ്കിലും ഏഴ് എമിറേറ്റുകളിലുടനീളമുള്ള ‘ഈദ് അല്‍ ഇത്തിഹാദ് സോണുകളില്‍’ ഒന്നിലധികം ആഘോഷ പരിപാടികള്‍ ഉണ്ടാകും. യുഎഇ ഭരണാധികാരികള്‍ സാധാരണയായി പങ്കെടുക്കാറളുള്ള ഒരു മഹത്തായ ആഘോഷ വേളയാണ് ദേശീയദിനം. ് 2024ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഈ വര്‍ഷത്തെ ദേശീയ ദിന അവധി. ഡിസംബര്‍ 2, 3 തീയതികളില്‍ യഥാക്രമം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി വരുന്നത്. ശനി, ഞായര്‍ വാരാന്ത്യവുമായി ചേരുമ്പോള്‍ അവധി നാല് ദിവസമായി നീളും. ഈ ആഘോഷങ്ങളെ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രമായ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, സ്‌കൂളുകള്‍, കുടുംബങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും ആഘോഷത്തില്‍ പങ്കുചേരണമെന്നും ഈസ അല്‍ സുബൗസി അഭ്യര്‍ഥിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Eid Al Ittihad#UAE National Day

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›