ഹോം › ഗൾഫ്

യുഎഇ ദേശീയദിനം: സ്വകാര്യമേഖലക്ക് രണ്ടു ദിവസം അവധി

By News Desk · 23 Nov 2024, 07:52 PM

അബുദാബി: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് വ്യാഴം, വെള്ളീ എന്നീ രണ്ടു ദിവസം അവധിയായിരിക്കുമെന്ന് യുഎഇ മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ രണ്ട്, മൂന്ന് ദിനങ്ങളിലാണ് അവധി. ഇതിനൊപ്പം വാരാന്ത അവധിയായ ശനിയും ഞായറും ചേരുന്നതോടെ മൊത്തം നാലു ദിവസം അവധി ലഭിക്കും. ഡിസംബര്‍ രണ്ടിനാണ് 53ാമത് യുഎഇ ദേശീയദിനം ആചരിക്കുന്നത്. പൊതുമേഖലക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#UAE#UAE National Day

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›