ഹോം › ഗൾഫ്

യുഎഇ പ്രീ-മാരിറ്റല്‍ ജനിതക പരിശോധന: രണ്ടാഴ്ചക്കകം ഫലം പ്രഖ്യാപനം നടത്തും

By News Desk · 27 Dec 2024, 02:00 PM

അബുദാബി: യുഎഇ ജനുവരി മുതല്‍ നിര്‍ബന്ധമാക്കുന്ന വിവാഹത്തിന് മുന്‍പുള്ള ജനിതക പരിശോധനയുടെ ഫലം രണ്ടാഴ്ചക്കകം ലഭ്യമാവുമെന്ന് അധികൃതര്‍. 570 ജീനുകളുടെ ഘടന ഉള്‍പ്പെടെ അറിയാന്‍ സഹായിക്കുന്ന ഈ പരിശോധനയില്‍ 840 മെഡിക്കല്‍ അവസ്ഥയെക്കുറിച്ചും അറിയാനാവുമെന്ന് എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വിസസിന്റെ മെഡിക്കല്‍ സര്‍വിസ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. ഇസ്സാം അല്‍ സറൂണി വ്യക്തമാക്കി. നാഷ്ണല്‍ ജിനോം സ്ട്രാറ്റജിയുടെ ഭാഗമാണ് പരിശോധന. ജനിതക പരിശോധനയും വിവാഹത്തിന് മുന്‍പുള്ള കൗണ്‍സലിങ്ങും ദുബൈയില്‍ 22 സ്ഥലങ്ങളില്‍ ലഭ്യമാവും. അല്‍ മുഹ്‌സിന, അല്‍ റിഖ, വാസിത്, അല്‍ ദൈദ്, അല്‍ അവീര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് സെന്ററുകള്‍ ഇതില്‍ ഉള്‍പ്പെടും. ഷാര്‍ജയില്‍ ഫാമിലി ഹെല്‍ത്ത് പ്രമോഷന്‍ സെന്ററുകളിലാണ് സൗകര്യം ലഭ്യമാവുക. അജ്മാനില്‍ അല്‍ മനാമ, മുസൈറ, അല്‍ മുശ്‌രിഫ് തുടങ്ങിയ ഇടങ്ങളിലെ സെന്ററുകളിലും ഒപ്പം ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലും ലഭ്യമാവും. ഇഎച്ച്എസിന്റെ സ്മാര്ട്ട് ആപ്പിലൂടെയാണ് സേവനത്തിന് അപേക്ഷ നല്‍കേണ്ടത്. 8008877 എന്ന നമ്പറിലും ബന്ധപ്പെടാനാവുമെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›