ഹോം › ഗൾഫ്

യുഎഇ പ്രസിഡന്റും യുകെ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

By News Desk · 10 Dec 2024, 01:03 PM

അബുദാബി: യുഎഇ സന്ദര്‍ശനത്തിന് എത്തിയ യുകെ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സ്വാഗതംചെയ്തു. ഇരുനേതാക്കളും അബുദാബിയിലെ ഖസര്‍ അല്‍ ഷാത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി കാര്യങ്ങളും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വികസന വിഷയങ്ങളും മേഖലയിലെ പ്രശ്‌നങ്ങളുമെല്ലാം ഇരുവരും ചര്‍ച്ച ചെയ്തു. യുഎഇ 53ാം ദേശീയദിനം ആഘോഷിക്കുന്ന അവസരത്തില്‍ സ്റ്റാര്‍മര്‍ യുഎഇ പ്രസിഡന്റിന് ആശംസകള്‍ അറിയിച്ചു. രാജ്യത്തിന് ഇനിയും പുരോഗതിയുടെ പാതയില്‍ ഏറെ മുന്നേറാന്‍ സാധിക്കട്ടെയെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. അബുദാബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കാളികളായി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#The President of the UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›