ഹോം › ഗൾഫ്

യുഎഇ പ്രസിഡന്റ് ഫിലിപൈന്‍സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

By News Desk · 27 Nov 2024, 05:28 PM

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഫിലിപൈന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്റ് മാര്‍ക്കോസ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തി. ഫിലിപൈന്‍സ് പ്രസിഡന്റിന്റെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അബുദാബിയിലെ ഖസര്‍ അല്‍ ഷാത്തില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും വികസനപരമായ കാര്യങ്ങളുമെല്ലാം ഇരുവരും ചര്‍ച്ച ചെയ്തു. യുഎഇയുടെയും ഫിലിപൈന്‍സിന്റെയും വികസനത്തിലെ നാഴികകല്ലായി നേതാക്കളുടെ കൂടിക്കാഴ്ച മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. യുഎഇക്കും ഫിലിപൈന്‍സിനുമിടയില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ചും സാമ്പത്തി-നിക്ഷേപ രംഗത്തും വ്യാപാര രംഗത്തുമെല്ലാം ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലയില്‍ സഹകരിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി. യുഎഇയും ഫിലിപൈന്‍സും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 50ാം വാര്‍ഷികത്തിലാണ് ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gulf

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›