ബലിപെരുന്നാളിന് മുന്നോടിയായി 515 തടവുകാര്‍ക്ക് മാപ്പ് നല്‍കി യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

അബുദാബി: ബലി പെരുന്നാളിന് മുന്നോടിയായി 515 തടവുകാര്ക്ക് മാപ്പ് നല്കി യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന് ആണ്
 

അബുദാബി: ബലി പെരുന്നാളിന് മുന്നോടിയായി 515 തടവുകാര്‍ക്ക് മാപ്പ് നല്‍കി യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് ഉത്തരവിട്ടത്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരാണിവര്‍.

മോചനത്തിന് ആവശ്യമായ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കി. വിട്ടുവീഴ്ചയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ യുഎഇയുടെ മാനുഷിക പരിഗണനകളാണ് തടവുകാരുടെ മോചനത്തിന് വഴി തെളിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

https://twitter.com/wamnews/status/1286545153394724864?s=20

പുതിയ ജീവിതം തുടങ്ങാന്‍ മോചിതരാവുന്ന തടവുകാര്‍ക്ക് അവസരം നല്‍കുകയും അവരുടെ കുടുംബങ്ങളില്‍ സന്തോഷമെത്തിക്കുകയും കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്.