ഹോം › ഗൾഫ്

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യുഎഇ പ്രസിഡന്റിന്റെ ആശംസ

By News Desk · 27 Aug 2024, 04:47 PM

അബുദാബി: അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകവേ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ആശംസ. വേനല്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകള്‍ക്കും സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള മുഴുവന്‍ ആളുകള്‍ക്കും താന്‍ ആശംസകള്‍ അര്‍പ്പിക്കുന്നതായി യുഎഇ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ആണിക്കല്ലാണ് വിദ്യാഭ്യാസം. മികച്ച വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ പുതിയ സാങ്കേതികവിദ്യകളും അത്യാധുനികമായ എഐ ഉള്‍പ്പെടെയുള്ളവയും ഉപയോഗപ്പെടുത്തണം. രാജ്യത്തിന്റെ സമഗ്രമായ പുരോഗതിക്ക് സമഗ്രവും നൂതനവുമായ വിദ്യാഭ്യാസ സംവിധാനമാണ് നമുക്കുള്ളത്.

വിദ്യാലയങ്ങളും രക്ഷിതാക്കളും അറിവ് പരമാവധി വിദ്യാര്‍ഥിക്ക് എത്തിക്കുന്നതിനായി സഹകരിക്കുകയും അതിനായുള്ള പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും പ്രസിഡന്റ് എക്‌സില്‍ കുറിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›