ഹോം › ഗൾഫ്

യുഎഇ പ്രസിഡന്റിന്റെ ഇറ്റാലിയന്‍ പര്യടനം 24ന് തുടങ്ങും

By News Desk · 22 Feb 2025, 06:19 PM

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഇറ്റാലിയന്‍ പര്യടനം 24(തിങ്കള്‍)ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ സൗഹൃദവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡണ്ടിന്റെ സന്ദര്‍ശനം ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും ശൈഖ്് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. പുനരുപയോഗ ഊര്‍ജ്ജം, നിര്‍മ്മിത ബുദ്ധി, നിക്ഷേപം, സാമ്പത്തികം, നൂതനസാങ്കേതികവിദ്യ, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും ഏറെ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണവും ഉഭയകക്ഷി ബന്ധവും പുതിയ തലത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›