ഹോം › ഗൾഫ്

100 ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി യു.എ.ഇ

By News Desk · 26 Mar 2025, 11:20 PM

ദുബൈ: യു.എ.ഇ 100 ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി. പേപ്പറിന് പകരം പോളിമറിലാണ് യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ നോട്ട് പുറത്തിറക്കിയത്. പഴയ പേപ്പർ നോട്ടും നൂറ് ദിർഹത്തിന്റെ പോളിമർ നോട്ടിനൊപ്പം പ്രാബല്യത്തിലുണ്ടാകും. ബാങ്കുകൾ, എ.ടി.എമ്മുകൾ, കറൻസി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൂറ് ദിർഹത്തിന്റെ പുതിയ നോട്ടുകൾ ലഭ്യമായിരിക്കും. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിനൊപ്പം ഉമ്മുൽഖുവൈൻ കോട്ടയാണ് പുതിയ നോട്ടിന്റെ ഒരു വശത്തുള്ളത്. മറുവശത്ത് ഫുജൈറ തുറമുഖവും ഇത്തിഹാദ് റെയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. വാജ്യ കറൻസി നിർമിക്കുന്നവർക്ക് അനുകരിക്കാൻ കഴിയാത്ത സുരക്ഷ സംവിധാനങ്ങൾ നോട്ടിന്റെ പ്രത്യേകതയാണ്. യു.എ.ഇ നേരത്തേ 50 ദിർഹം, 500 ദിർഹം, 1000 ദിർഹം എന്നിവയുടെ പോളിമർ നോട്ടുകൾ പുറത്തിറക്കിയിരുന്നു. ഇവ ലോകത്തെ ഏറ്റവും മികച്ച കറൻസി നോട്ടിനുള്ള അവാർഡും ഈയിടെ സ്വന്തമാക്കി.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›