ഹോം › ഗൾഫ്

മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചിച്ചു

By News Desk · 30 Jan 2025, 12:48 PM

അബുദാബി: സഊദിയുടെ മുന്‍ ഭാരണാധികാരി ഫഹദ് രാജാവിന്റെ മകനും കിഴക്കന്‍ പ്രവിശ്യയായ അല്‍ ഷര്‍ഖിയുടെ മുന്‍ ഗവര്‍ണറുമായിരുന്ന മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപ പ്രധാമനന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ബിന്‍ സായിദ് അല്‍ നഹ്‌യാനുമാണ് അനുശോചനം അറിയിച്ചത്. സഊദി അറേബ്യയുടെ റോയല്‍ കോര്‍ട്ടാണ് ചൊവ്വാഴ്ച മരണ വിവരം പുറത്തുവിട്ടത്. ഫഹദ് ബിന്‍ അബ്ദുല്‍അസീസ് രാജാവിന്റെയും അല്‍ അനൗദ് ബിന്‍ത് അബ്ദുല്‍അസീസ് ബിന്‍ മുസായിദ് അല്‍ സഊദ് രാജ്ഞിയുടെയും രണ്ടാമത്തെ മകനായിരുന്നു ഫഹദ് രാജകുമാരന്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›