മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ പരുക്കേറ്റവരെ 24 മണിക്കൂറിനകം എയര്‍ലിഫ്റ്റ് ചെയ്ത് ജീവന്‍ രക്ഷിച്ചതായി ന്ന് യുഎഇ
Feb 11, 2025, 20:45 IST
അബുദാബി: മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി പരിക്കേറ്റവരെ എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയതായി യുഎഇ. വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സ്വദേശികളെയും ഒരു യൂറോപ്യന്‍ വനിതയെയുമാണ് രക്ഷപ്പെടുത്തിയത്. അല്‍ ബദായര്‍ മരുഭൂമി മേഖലയില്‍ മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ 31 കാരിയെയാണ് ആദ്യം എയര്‍ ലിഫ്റ്റ് ചെയ്തത്. ഇവരെ ഹോസ്പിറ്റലില്‍ അടിയന്തര ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ സംഭവത്തില്‍ റഫാദ മേഖലയില്‍ മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍പ്പെട്ടു പരിക്കേറ്റ 28 കാരനായ സ്വദേശി യുവാവിനെയാണ് ഷാര്‍ജ പോലീസിന്റെ എയര്‍വിങ് രക്ഷപ്പെടുത്തി റാസല്‍ഖൈമയിലെ സക്കര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മൂന്നാമത്തെ സംഭവത്തില്‍ മോട്ടോര്‍ സൈക്കിള്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ 21 വയസ്സുള്ള സ്വദേശി യുവാവിനും ഷാര്‍ജ പോലീസിന്റെ എയര്‍വിങ് വിഭാഗമാണ് രക്ഷകരായത്. ഇയാളെയും ഹോസ്പിറ്റലില്‍ തീവ്രചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെക്യൂരിറ്റി സപ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഡയരക്ടറേറ്റിന്റെ ഭാഗമായ എയര്‍വിങ് വിഭാഗത്തിന് കീഴിലുള്ള എയര്‍ ആംബുലന്‍സ് ടീം ആണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.