ഹോം › ഗൾഫ്

യുഎഇ ഖത്തറിനെ മലര്‍ത്തിയടിച്ചു; വേള്‍ഡ് കപ്പിലേക്കുള്ള സാധ്യത വര്‍ധിച്ചെന്ന് ഫിഫ

By News Desk · 21 Nov 2024, 12:43 AM

ദുബൈ: ലോക കപ്പിനുള്ള ക്വാളിഫൈയിങ് മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ഖത്തറിനെ യുഎഇ പരാജയപ്പെടുത്തി. 36 വര്‍ഷത്തില്‍ ആദ്യമായാണ് ഖത്തറിന് മേല്‍ യുഎഇക്ക് വ്യക്തമായ വിജയം നേടാന്‍ സാധിച്ചിരിക്കുന്നത്. യുഎഇയുടെ വിജയം ലോക കപ്പിലേക്ക് മത്സരിക്കാനുള്ള യുഎഇയുടെ സാധ്യത പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഫിഫ വിജയത്തോട് പ്രതികരിച്ചത്. അബദാബി അല്‍ നഹ്‌യാന്‍ സ്റ്റേഡിയത്തിലായിരുന്നു വീറും വാശിയുമുള്ള സഹോദരരാജ്യങ്ങളുടെ മത്സരം അരങ്ങേറിയത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഉസ്‌ബെക്കിസ്ഥാന് തൊട്ടുതാഴെ മൂന്നു പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് യുഎഇ. 2007ന് ശേഷം ഖത്തര്‍ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. യുഎഇ താരം ഫാബിയോ ലിമയാണ് ഖത്തറിന് കനത്ത പ്രഹരമേല്‍പ്പിച്ചതെന്നും ഫിഫ അധികൃതര്‍ വിശദീകരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Fifa World Cup#qatar#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›