ഇമാറാത്തി ബഹിരാകാശ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു

ദുബൈ: യു എ ഇയില് നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരികളുടെ സംഘം അടുത്ത വര്ഷം പുറപ്പെടും. രാജ്യത്ത് നിന്ന് പൗരന്മാരും പ്രവാസികളുമടക്കം നിരവധി പേരാണ് ബഹിരാകാശത്തേക്ക് പോകാന്
 

ദുബൈ: യു എ ഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരികളുടെ സംഘം അടുത്ത വര്‍ഷം പുറപ്പെടും. രാജ്യത്ത് നിന്ന് പൗരന്മാരും പ്രവാസികളുമടക്കം നിരവധി പേരാണ് ബഹിരാകാശത്തേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തത്.

അബുദബിയിലെ കമ്പനിയായ മുബാദലയുടെ ഉടമസ്ഥതയിലുള്ള വിര്‍ജിന്‍ ഗലാക്റ്റിക് ആണ് ബഹിരാകാശ വിനോദസഞ്ചാരം നടത്തുന്നത്. ഒന്നര മണിക്കൂര്‍ നീളുന്ന ബഹിരാകാശ യാത്രക്ക് രണ്ടര ലക്ഷം ഡോളര്‍ ആണ് ചെലവ്. യാത്രക്കാര്‍ക്ക് ഏതാനും സമയം ഭാരമില്ലായ്മ അനുഭവിക്കാനുമാകും.