ഹോം › ഗൾഫ്

ഇസ്രായേലിന്റെ ഗോലാന്‍കുന്ന് പിടിച്ചെടുത്ത നടപടിയെ ശക്തമായി അപലപിച്ച് യുഎഇ

By News Desk · 11 Dec 2024, 01:54 PM

അബുദാബി: ഇസ്രായേല്‍ സേനയുടെ ഗോലാന്‍കുന്ന് ബഫര്‍ സോണ്‍ പിടിച്ചെടുക്കല്‍ നടപടിയെ ശക്തമായി അപലപിച്ചു യുഎഇ രംഗത്ത്. രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേലിന്റെ നടപടി. സിറിയയുടെ ഐക്യവും സ്വാതന്ത്ര്യവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും സംരക്ഷിക്കപ്പെടണെന്ന് യുഎഇ വ്യക്തമാക്കി. ഇസ്രായേലും സിറിയയും തമ്മില്‍ ഉണ്ടാക്കിയ 1974ലെ കരാറിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേല്‍ സേനയുടെ ഈ നീക്കമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം ഏകപക്ഷീയമായ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ പവിത്രതയെ ലംഘിക്കുന്നതാണ്. ഈ പ്രക്രിയകള്‍ പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷം, ഉത്തേജനവും ആഘാതവും സൃഷ്ടിക്കാന്‍ കാരണമാകുകയും സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കംവെക്കുകയും ചെയ്യുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›