ഹോം › ഗൾഫ്

യുഎഇ ഉഗാണ്ടക്ക് രണ്ടു കോടിയുടെ കണ്ണാശുപത്രി നിര്‍മിച്ചു നല്‍കും

By News Desk · 18 Jan 2025, 07:09 PM

അബുദാബി: 10 വര്‍ഷത്തിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 സ്‌പെഷലൈസ്ഡ് ആശുപത്രികള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായി യുഎഇ ഉഗാണ്ടക്ക് രണ്ടു കോടിയുടെ കണ്ണാശുപത്രി നിര്‍മിച്ചു നല്‍കും. സായിദ് ഹ്യുമാനിറ്റേറിയന്‍ പരിപാടിയുടെ ഭാഗമാണ് ഗ്ലോബല്‍ ഹോസ്പിറ്റല്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രി നിര്‍മാണം. ഉഗാണ്ടയിലെ എന്റെബ്ബെയില്‍ ആശുപത്രി നിര്‍മിക്കുന്നതിനുള്ള കരാറും ഇരു രാജ്യങ്ങളും വെള്ളിയാഴ്ച ഒപ്പുവച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രി നിര്‍മിക്കാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. എമിറേറ്റ്‌സ് എയ്ഡ് ഏജന്‍സി ഡെപ്യൂട്ടി ചെയര്‍മാന്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ശംസയിും ഉഗാണ്ടന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സ്ഥിരം സെക്രട്ടറി വിന്‍സെന്റ് ബാഗിരി വൈസ്‌വയുമാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›